സ്‌ക്രാപ്പ് മോഷ്ടാവ് പിടിയിൽ

 

അങ്കമാലി:കറുകുറ്റിയിലെ സ്‌ക്രാപ്പ് കട കുത്തി തുറന്ന് പിച്ചള സ്‌ക്രാപ്പുകൾ മോഷണം നടത്തിയ പ്രതിയെ അങ്കമാലി പോലീസ് പിടികൂടി.അയ്യംമ്പുഴ പാണ്ടുപാറ കൊല്ലശ്ശേരി വീട്ടിൽ കൃഷ്ണൻ കുട്ടി (52) ആണ് പിടിയിലായത്.ഒക്കൽ കണേലി വീട്ടിൽ സുബേറിന്റെ കടയിലാണ് പ്രതി മോഷണം നടത്തിയത്.

വ്യാഴാഴ്ച്ച പുലർച്ചെ കടയുടെ താഴ് പൊളിച്ചാണ് പ്രതി അകത്ത് കടന്നത്.2000 രുപയുടെ പിച്ചള സ്‌ക്രാപ്പുകളാണ് പ്രതി മോഷ്ടിച്ചത്.പരാതി ലഭിച്ചപ്പോൾ തന്നെ മറ്റ് സ്‌ക്രാപ്പ് കടക്കാരോട് മോഷണ വിവരം പൊലീസ് അറിയിച്ചിരുന്നു.പ്രതി കാലടിയിലുള്ള ഒരു കടയിൽ മോഷണ വസ്തു വിൽക്കാൻ ശ്രമിച്ചു.സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിച്ചു.തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസ്സുകളുളളതാണ്.2016ൽ അങ്കമാലി സെന്റ്: മേരീസ് ജാക്കോബൈറ്റ് കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു.6 മാസം ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.പകൽ സമയങ്ങളിൽ ഹോട്ടലുകളിൽ പൊറോട്ട അടിക്കുന്ന ജോലി ചെയ്യുകയും തുടർന്ന് രാത്രി കാലങ്ങളിൽ മോഷണത്തിനിറങ്ങുകയുമാണ് പ്രതി ചെയ്യുന്നത്.

സിഐ മുഹമ്മദ്റിയാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ മാരായ എൻ എ അനൂപ്, റ്റി.എ.ഡേവീസ്, സി.പി.ഒമാരായ റോണി, ജിസ്‌മോൻ, റെന്നി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു..