വെളളം ഇറങ്ങി;ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു

കാലടി: വെളളപ്പൊക്കത്തെ തുടർന്ന്  കാഞ്ഞൂർ,മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തുകളിൽ
നടന്നുവന്നിരുന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു.കഴിഞ്ഞ 3 ദിവസമായി അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് വെള്ളതിനടിയിലായ പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നു.ഇതേ തുടർന്നാണ് ക്യാമ്പ് പിരിച്ചുവിട്ടത്.

മലയാറ്റൂർ – നീലീശ്വരം,കാലടി,കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നത്.കാഞ്ഞൂർ പഞ്ചായത്തിലെ വട്ടത്തറയിലും,തുറവുംകരയിലുമാണ് വെള്ളപൊക്കം ഏറെ ദുരിതം വിതച്ചത്. 2 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവടെ ഉണ്ടായിരുന്നത്.കാഞ്ഞൂർ സെന്റ് സെബാസ്റ്റിയൻ സ്‌ക്കുളിലും,ചെങ്ങൽ സെന്റ് ജോസഫ് സ്‌ക്കൂളിലുമായിരുന്നു ക്യാമ്പ്.

തുറവുംകരയിൽ നിന്നു മാത്രം 544 പേരാണ് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഈ ക്യാമ്പുകൾ ശനിയാഴ്ച്ച വൈകീട്ട് പിരിച്ചുവിട്ടു.ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വെളളം കയറി അടഞ്ഞ ചെങ്ങൽ വിമാനത്താവള റോഡിലെ വെളളം പൂർണ്ണമായും ഇറങ്ങി.റോഡ് സഞ്ചാര യോഗ്യമാവുകയും ചെയ്തു.മലയാറ്റൂർ പഞ്ചായത്തിൽ ഒരു ക്യാമ്പാണ് തുറന്നിരിക്കുന്നത്.

കാലടി ഗ്രാമപഞ്ചായത്തിൽ മാണിക്യമംഗലം എൻ.എസ്.എസ് സ്‌കൂളിലായിരുന്നു ക്യാമ്പ് ഇരുപതോളം കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്.ഈ ക്യാമ്പ്‌ ഞായറാഴ്ച്ച പിരിച്ചുവിടും.