പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ആശങ്കയോടെ ഉറക്കമിളച്ച് ജനം

കാലടി :വീടുകളിലേക്കും മറ്റും കയറിയ വെളളം വെളളിയാഴ്ച്ച രാവിലെ അൽപ്പം ഇറങ്ങിയത് ആശ്വാസമായങ്കെിലും ചെറുതോടി ഡാം വീണ്ടും തുറന്നത് വീണ്ടും വെളളം കയറാൻ കാരണമായി.രാത്രി 9 മണിയോടെ ചെങ്ങൽ തോട്ടിൽ പുഴയിൽ നിന്നം വെള്ളം വിപരീത ദിശയിലേക്ക് വീണ്ടും പ്രവഹിച്ചു തുടങ്ങി. ഈ വെള്ളം എയർപോർട്ട് ഭാഗത്തേക്കാണ് പോകുന്നത്. വെള്ളത്തിന്റെ വരവിനെ ഭയപ്പാടോടെയാണ് ജനം കാണുന്നത്.

ഇരുകരകളിലും രാത്രി ജനം തടിച്ചുകൂടി നിൽക്കുകയാണ്. ഈ ഭാഗത്തേക്ക് ഇരുചക്രവാഹനങ്ങളുടെ പ്രവേശനം നാട്ടുകാർ നിയന്ത്രിച്ചിരിക്കുകയാണ്. കാലടിയിൽ നിന്നും പോലീസ് സംഘവും എത്തിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്നും വാർഡ് മെമ്പർ ശ്യാമള സുരേഷ് പറഞ്ഞു.

തുറവുംകരയിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 2 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. ചെങ്ങൽ സെൻറ് ജോസഫ് സ്‌കൂൾ, കാഞ്ഞൂർ സെൻറ് സെബാസ്റ്റ്യൻ സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകൾ.

കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ,വട്ടത്തറ,തുറവുംകര എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച്ച വെളളംകയറിയിരുന്നത്.വീടുകളുടെ പകുതിയിലധികവും വെളളത്തി നടിയിലായിരുന്നു. വെളളിയാഴ്ച്ച രാവിലെ വെളളം താഴ്ന്നിരുന്നു. ചെറുതോണി അണക്കെട്ടിൻറെ അഞ്ചു ഷട്ടറുകൾ തുറന്നതോടെ ഏതു നിമിഷവും വെള്ളമുയരുമെന്ന ആശങ്ക പരന്നു. അപകട സാധ്യത ഉള്ളയിടങ്ങളിലെല്ലാം ആവശ്യമായ മുൻ കരതൽ എടുത്തിട്ടുണ്ട്.

അപകട സാധ്യത പ്രദേശത്തു നിന്നും ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന ആശ്വാസത്തിലാണ് അധികൃതർ. ക്യാംപുകളിൽ ജനപ്രതിനിധികളും നേതാക്കളും ആശ്വാസവുമായി എത്തി. അൻവർ സാദത്ത് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ആശാ സനൽ, എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, സിപിഎം ജില്ലസെക്രട്ടറി സി.എൻ. മോഹനൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു തുടങ്ങിയവർ സന്ദശിച്ചു.

കാലടിയിൽ മാണിക്കമംഗലം എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാംപ് നടക്കുന്നത്.13 കുടുംബങ്ങളാണ് ഇവിടെയുളളത്. മലയാറ്റൂരിൽ ക്യാംപുകളിലേക്ക് മാറാൻ തയാറാവാത്തവരോട് പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി ക്യാംപിലേക്ക് മാറാൻ ആവശ്യപ്പെട്ടു.നീലീശ്വരം പളളുപ്പേട്ട, ഓട്ടുകമ്പനി റോഡ്, പള്ളുപ്പേട്ട പാലം, ഗോതമ്പ് റോഡ്, നാല് സെൻറ് കോളനി ,ചമ്മനി കോളനി എന്നീ സ്ഥലങ്ങളിലെ താമസക്കാരോടാണ് ക്യാംപിലേക്ക് മാറാൻ അവശ്യപ്പെട്ടിരിക്കുന്നത്