അതീവ സുരക്ഷയൊരുക്കി അഗ്‌നിശമന സേന

 

കാലടി:ഡാമുകൾ തുറന്ന് വിട്ടപ്പോൽ ജനങ്ങൾക്ക് അതീവ സുരക്ഷയൊരുക്കി അഗ്‌നിശമന സേന.കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ തുറവുംങ്കര മേഖലകളിൽ അഗ്‌നിശമന സേനയുടെ പ്രത്യക യൂണിറ്റുതന്നെ സജ്ജമായിട്ടുണ്ട്.മുങ്ങൽ വിദക്തരടങ്ങുന്ന സ്‌ക്കൂബ ടീമും ഇവിടെയുണ്ട്.

20 പേരടങ്ങുന്ന സംഘമാണുളളത്.അഗ്‌നിശമന വാഹനവും,വെളളത്തിലൂടെ അനായാസേന സഞ്ചരിക്കാവുന്ന ഡിങ്കി,ആംബുലൻസ് എന്നിവ ഉൾപ്പെടെയുളള സംവിധാനമാണ് ഒരുക്കിയിട്ടുളളത്.പല ടീമായാണ് സംഘം പ്രവർത്തിക്കുന്നത്.

ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുവാനും സേനയുണ്ടായിരുന്നു.24 മണിക്കൂറും സേന ഇവിടെ പ്രവർത്തിക്കുന്നുണ്ട്.വെളളപ്പൊക്ക ഭീതി പൂർണമായും ഒഴിവായതിനു ശേഷമായിരിക്കും സേന ഇവിടന്ന് പിൻമാറുകയൊളളു.