ചുറ്റും വെളളം;തുറവുംകര ഒറ്റപ്പെട്ടു

 

കാലടി:അണക്കെട്ടുകളിൽ നിന്നും വെളളം തുറന്നുവിട്ടതോടെ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തുറവുംകര ഒറ്റപ്പെട്ട അവസ്ഥയിലായി.4 റോഡുകളാണ് തുറവുംകരയിൽ നിന്നും പുറത്തേക്കുളളത്.അതിൽ 3 റോഡുകളിലും വെളളം നിറഞ്ഞ് അടഞ്ഞു.ചെങ്ങൽ പാലത്തിനു സമീപത്തുകൂടിയുളള റോഡുമാത്രമാണ് ഇപ്പോൾ സഞ്ചാരയോഗ്യമായിട്ടൊളളു.അവിടെക്കും വെളളം എത്താറായിട്ടുണ്ട്.

അണക്കെട്ട് തുറന്നുവിട്ട് മിനിറ്റുകൽക്കകം ഇവിടെ വെളളം കയറി.ഇത്തരത്തിൽ വെളളം ഒഴുകിയെത്തുകയാണെങ്കിൽ ഈ റോഡും അടയും.അതോടെ തുറവുംകര തീർത്തും ഒറ്റപ്പെട്ടും.നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തികൾ മൂലം തുറവുംകര ഭാഗത്തെ തോടുകൾ അടഞ്ഞതാണ് ഇത്തരത്തിൽ വെളളകെട്ട് രൂക്ഷമാകാൻ കാരണം.ചെങ്ങൽ തോട്ടിലൂടെ വെളളം ഒഴുകിപോകാൻ പറ്റാതെയായി.

വെളളം കയറിയതോടെ നൂറോളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു.കാഞ്ഞൂർ സെന്റ് സെബാസ്റ്റിയൻ ഹൈസ്‌ക്കൂൾ,സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലേക്കാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.ഫയർ ഫോഴ്സ്,പോലീസ് തുടങ്ങിയവർ ഇവിടെ ക്യാമ്പ് ചെയുന്നുണ്ട്.

അണക്കെട്ടിൽ നിന്നും വെളളം തുറന്നുവിടുമെന്ന് മുന്നറീപ്പ് നൽകിയതിനാൽ അധികൃതർക്ക് വേണ്ടത്ര സജീകരണങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു.2013 ൽ ഇടമലയാർ അണക്കെട്ട് തുറന്നുവിട്ടത് യാതൊരു മുന്നറീപ്പും ഇല്ലാതെയാണ്.അന്ന് ഇവടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.