പെരിയാറിൽ വെളളമുയർന്നത് കാലടി ശ്രീശങ്കര പാലത്തിലൂടെ യാത്ര ചെയ്യുന്നവരെ ഭീതിയിലാഴ്ത്തി

 

കാലടി:പെരിയാറിൽ വെളളമുയർന്നത് കാലടി ശ്രീശങ്കര പാലത്തിലൂടെ യാത്ര ചെയ്യുന്നവരെ ഭീതിയിലാഴ്ത്തി.അണക്കെട്ടുകൾ തുറന്നുവിട്ടപ്പോൽ വൻ വെളളപ്പൊക്കമാണ് പെരിയാറിൽ അനുഭവപ്പെട്ടത്.പാലത്തിന്റെ കാലുകളുടെ മുക്കാൽ ഭാഗത്തോളം വെളളം കയറിയിരുന്നു.

അപകടാവസ്ഥയിലുളള പാലം തകരുമൊ എന്ന ആശയങ്കയിലായിരുന്നു യാത്രക്കാരും കാലടിക്കാരും. വെളളപ്പൊക്കം പാലത്തിൽ നിന്ന് കാണുവാൻ നിരവധി പേരാണ് എത്തിയിരുന്നത്.പലരും സെൽഫി എടുക്കുന്നതിന്റെ തിരക്കിലുമായിരുന്നു.ഇത് കാലടിയിൽ ഗതാഗത കുരുക്കിനും കാരണമായി.പലപ്പോഴും പൊലീസ് എത്തിയാണ് ആളുകളെ പാലത്തിൽ നിന്ന് ഒഴിപ്പിച്ചതും.

ഇതിനിടയിൽ പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചുവെന്ന തെറ്റായ വാർത്തയും പ്രചരിച്ചു.ഇതു സംബന്ധിച്ച് നിരവധി ഫോൺ കോളുകളാണ് ഉദ്യോഗസ്ഥർക്ക് എത്തിയത്.പാലം വഴി കടന്നുപോകുന്ന ജോലിക്കാർ ഭീതിമൂലം നേരത്തെ വീടുകളിലേക്ക് പോവുകയും ചെയ്തു.