ആലുവ മണപ്പുറത്ത് ബലി തർപ്പണങ്ങൾക്ക് കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തി

 

ആലുവ:അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് ആലുവ മണപ്പുറത്ത് ക്രമാതീതമായി വെളളം കയറിയതിനാൽ ശനിയാഴ്ച്ച മണപ്പുറത്ത് നടക്കുന്ന ബലി തർപ്പണങ്ങൾക്ക് കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.നദിയിൽ ഇറങ്ങുന്നതും കുളിക്കുന്നതും ജില്ലാകളക്ടർ നിരോധിച്ചിട്ടുണ്ട്.മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം ബലി കർമ്മങ്ങൾ നടത്തണം.

പുഴയിലെ എല്ലാ പ്രവേശന കവാടങ്ങളും പൊലീസ് നിയന്ത്രണത്തിലായിരിക്കും.അദ്വൈതാശ്രമം കടവ്,പാലസ് റോഡ് കടവ്,ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കടവ്,നദിയിലേക്കുളള കവാടങ്ങൾ എന്നിവയിലൂടെ നദിയിലേക്ക് ഇറങ്ങുന്നതും വിലക്കുണ്ട്.സെമിനാരിപ്പടി,തോട്ടക്കാട്ടുകര,പറവൂർ കവല എന്നിവയിലൂടെ മണപ്പുറത്തേക്കുളള ഗതഗതവും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.വാഹനങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് ഭക്തജനങ്ങൾ നടന്ന് മണപ്പുറത്തേക്ക് വരേണ്ടതാണ്.