കാലടിക്കാരൻ ഡിവൈഎസ്പിക്ക് സോഷ്യൽ മീഡിയയുടെ ബിഗ് സെല്യൂട്ട്‌

 

കാലടി:തൊടുപുഴ വണ്ണപ്പുറം കൂട്ടകൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസുകാരന് സോഷ്യൽ മീഡിയയുടെ കൈയടി.കൊലപാതകത്തിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ കാലടി കൈപ്പട്ടൂർ സ്വദേശി കൈപ്രമ്പാടൻ വീട്ടിൽ കെ പി ജോസിനെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.കൂട്ട കൊലപാതകം നടന്ന് ദിവസങ്ങൾക്കുളളിലാണ് പ്രതികൾ പൊലീസ് പിടിയിലാകുന്നത്.

ഈ മാസം ഒന്നിനാണ് ഒരു കുടുംബത്തിലെ 4 പേരെ കാണാനാകുന്നില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.പിന്നീടാണ് കൂട്ടകൊലപാതകമാണ് നടന്നതെന്ന് മനസിലാകുന്നത്.കേരളം ഞെട്ടലോടെയാണ്‌ ആ വാർത്ത കേട്ടത്.പൊലീസിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി പേരുദോഷങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് പൊലീസിന് ഒരു വെല്ലുവിളിയായിരുന്നു ഈ കേസ്.

ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ അന്വോഷണങ്ങൾ നടത്തി.ഓരോ തെളിവുകളും അരിച്ചുപെറുക്കി.അങ്ങനെ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച്ചക്കകം പ്രതികൾ പൊലീസിന്റെ പിടിയിലായി.കെ പി ജോസിനും,കേരള പൊലീസിനും അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയ നൽകുന്നത്.ജോസിന്റെ മികവാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് മറ്റ് പൊലീസുകാരും സമ്മതിക്കുന്നുണ്ട്.

തിരുവനന്തപുരം പൊലീസ് ട്രെയിനിങ്ങ് കോളേജിലെ പഠനത്തിനുശേഷം അങ്കമാലി,കോതമംഗലം,ചാലക്കുടി,കുന്നുംകുളം,ഹരിപ്പാട്,രാജക്കാട് എന്നിവിടങ്ങളിൽ എസ്‌ഐ ആയി സേവനം ചെയതു.പിന്നീട് സിഐ ആയി സ്ഥാനകയറ്റം ലഭിച്ചു.ചാലക്കുടി,പെരുമ്പാവൂർ,കോതമംഗലം,പൊന്നാനി എന്നീ സഥലങ്ങളിൽ സിഐ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു.ജോസിന്റെ സേവനത്തിനുളള മികവിന് ഡിവൈഎസ്പി ആയി സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു.

തൃശൂരിൽ അസിന്റ് കമ്മീഷ്ണർ,വിജിലൻസ്,സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്ഥാനങ്ങളിലും ജോസ് വ്യക്തിമുദ്ര പതിപ്പിച്ചു.ഇക്കാലയളവിലെല്ലാം തുമ്പില്ലാതെ കിടന്ന പല കേസുകളും ജോസ് തെളിയിച്ചു.മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ജോസിന് ലഭിച്ചിട്ടുണ്ട്.കാലടിയുടെ അഭിമാനമായിരിക്കുകയാണ് ഇന്ന് ജോസ്.വരും നാളിൽ അർഹിക്കുന്ന അംഗീകരം ഈ കാലടിക്കാരന് ലഭിക്കുക തന്നെ ചെയ്യും