ഹാസ്യ രാജാക്കന്മാരുടെ ലാഫിംഗ് അപ്പാർട്ട്മെന്റ് പ്രദർശനത്തിന് (VIDEO)

മലയാള സിനിമയിലെ ഹാസ്യ രാജാക്കൻമാർ ഒരുമിക്കുന്ന ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ പ്രദർശനത്തിനൊരുങ്ങി. നഗരജീവിതത്തിലെ പൊള്ളത്തരങ്ങളും, പരസ്പരമുള്ള തട്ടിപ്പുകളും നർമ്മത്തിൽ ആവിഷ്ക്കരിക്കുന്നത് ത്രിമെൻ ആർമി തുടങ്ങി 25 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാർ ആണ്.

രമേഷ് പിഷാരടി ,ധർമ്മജൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ ടീം ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. ഏറെക്കാലത്തിനു ശേഷം ഇവർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സത്യം, ശിവം, സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ സിനിമകളിലെ നായികയയിരുന്ന അശ്വതിയുടെ ഗംഭീര തിരിച്ചുവരവു കൂടിയാണ് ലാഫിംഗ് അപ്പാർട്ട്മെന്റ്.

കുടുംബ പ്രേക്ഷകരെ മുമ്പിൽ കണ്ടു കൊണ്ടാണ്   നിസാർ ചിത്രം ഒരുക്കിയിട്ടുള്ളത്. ആർ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ റാം കുമാർ ആണ് സിനിമ നിർമിച്ചിട്ടുള്ളത്. ചിത്രത്തിന്റെ
ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.