ശ്രീമൂലനഗരം പ്രദേശങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു

 

ശ്രീമൂലനഗരം:ശ്രീമൂലനഗരം പ്രദേശങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു.വെള്ളാരപ്പിള്ളി-ശ്രീഭൂതപുരം റോഡിലാണ് കൂടുതലായും മാലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്. ടൺകണക്കിന് പ്‌ളാസ്റ്റിക് മാലിന്യമാണ് തള്ളിയിരിക്കുന്നത്.

പ്രദേശത്തെ കുടിവെള്ള സ്രോതസ്സായ ആനക്കാട്ടുപടി കനാലിനു സമീപമാണ് ഇട്ടത്. ഇത് നേരെ പെരിയാറിലേക്കാണ് എത്തുക. കുടിവെള്ളം മലിനമാകും.രാവിലെ നടക്കാനിറങ്ങിയവർ കണ്ട ഉടനെ ജനപ്രതിനിധികളേയും പോലീസിനേയും അറിയിച്ചു.

അൻവർ സാദത്ത് എം.എൽ.എ. യും ജനപ്രതിനിധികളും സ്ഥലത്തുവന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയിൽ ചില വാഹനങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടു നൻമ സോഷ്യൽ മീഡിയ ഗ്രൂപ്പ് ഭാരവാഹികളായ പി.എസ്. ഷാനവാസും വി.എ. ഷഫീക്കും ആവശ്യപ്പെട്ടു.