പെരുമ്പാവൂർ ചേലാമറ്റത്ത് കാറും ബസ്സും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

 

പെരുമ്പാവൂർ ചേലാമറ്റം കാരിക്കോട് വാഹനാപകടം. കാറും ബസ്സും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിചത്.ജിനീഷ്(22), വിജയൻ, കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. 7 പേർ കാറിലുണ്ടായി. ഒരാളെ ഒമാനിലേക്ക് യാത്രയാക്കാൻ പോയവരാണ് അപകടത്തിൽ പെട്ടത്.ഗുരുതരമായി പരിക്കേറ്റ സുജിത്,ജിബിൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.ആന്ധ്രയിൽ നിന്നുളള അയ്യപ്പൻമാരുടെ ബസ്സുമായാണ് ഇടിച്ചത്.പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്.