കുന്നിലങ്ങാടി ഹോമിയോ ഡിസ്പെൻസറി ശോചനീയാവസ്ഥയിൽ

 

കാലടി:മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കുന്നിലങ്ങാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ശോചനീയാവസ്ഥയിൽ.മഴ പെയ്താൽ ചോർന്നൊലിക്കുകയാണ് കെട്ടിടം.കുട ചൂടി വേണം രോഗികൾക്ക് കെട്ടിടത്തിനകത്തു നിൽക്കുവാൻ.

ദിവസേന നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്.ദിവസവും 2 മണിവരെ ഡോക്ടറുടെ സേവനവും ഉണ്ടാകും.ചോർന്നൊലിക്കുന്നതിനാൽ മരുന്നുകളും സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്.രണ്ട് സെന്റ് സ്ഥലത്താണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.രണ്ട് നിലകളിലുളളതാണ് കെട്ടിടം.

ഏകദേശം 15 വർഷത്തോളം പഴക്കമുണ്ട് കെട്ടിടത്തിന്.താഴത്തെ നിലയിലാണ് ഹോമിയോ ഡിസ്പെൻസറി.മുകളിൽ വായനാശാലയാണ്.ഡിസ്പെൻസറിയുടെ ശോചനീയാവസ്ഥമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.