കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വിമാനം തെന്നിമാറി::ഒഴിവായത്‌ വൻ ദുരന്തം

 

നെടുമ്പാശ്ശേരി : ശക്തമായ കാറ്റും മഴയും ഉണ്ടായതു മൂലം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ കാലാവസ്ഥ മോശമായ സമയത്ത് ഇറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി.യാത്രക്കാർക്ക് പോലും മനസിലാകാത്ത വിധത്തിൽ പൈലറ്റ് സംയോജിതമായി പെരുമാറിയതുമൂലം വൻ ദുരന്തമാണ് ഒഴിവായത്.

വെളളിയാഴ്ച്ച പുലർച്ചെ 2.30 ന് ദോഹയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ ഖത്തർ എയർവെയ്സ് വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്‌.
സിഗ്നൽ ലഭിച്ച് വിമാനം ഇറങ്ങുന്നതിനിടെയിടെ ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലം റൺവേ കാണുവാൻ പറ്റാതിരുന്നതാണ് അപകടത്തിന് കാരണം.കാലാവസ്ഥ വളരെ മോശമായതു മൂലം റൺവേയും പരിസര പ്രദേശങ്ങളും കാണുവാൻ പറ്റാതെ ഇറക്കിയ വിമാനം സെൻട്രൽ ലൈനിൽ ഇറക്കുന്നതിനു പകരം വലതു വശത്ത് നൂറ് അടി മാറിയാണ് ഇറങ്ങിയത് .

സ്ഥലം മാറിയെങ്കിലും റൺവേയിൽ തന്നെ ഇറക്കുവാൻ കഴിഞ്ഞതാണ് യാത്രക്കാർക്ക് പോലും മനസിലാക്കുവാൻ പറ്റാത്ത വിധത്തിൽ പൈലറ്റിന് വിമാനം നിയന്ത്രിക്കുവാൻ കഴിഞ്ഞത്. മാത്രവുമല്ല പൈലറ്റിന്റെ  സമയോചിതമായ ഇടപെടലുമാണ് വിമാനം റൺവേ വിട്ട് പോകാതെ നിയന്ത്രണം കൈവിടാതെ വൻ ദുരന്തം ഒഴിവാക്കുവാൻ കഴിഞ്ഞത് .

അപകടത്തിൽപ്പെട്ട വിമാനം അറ്റകുറ്റപണികൾക്കും മറ്റുമായി ടാക്സി ബേയിലേയ്ക്ക് മാറ്റി.അപകടത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.ദോഹയിൽ നിന്ന് പുലർച്ചെ 2.30 തിന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തി അപകടത്തിൽപ്പെട്ട വിമാനം രാവിലെ 9.30 തിരിച്ച് ദോഹയിലേയ്ക്ക് യാത്ര നടത്തേണ്ടതായിരുന്നു അപകടത്തെ തുടർന്ന് ഈ സർവ്വീസ് റദ്ദാക്കി ഇതിലെ യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ദോഹയിലേയ്ക്ക് യാത്രയാക്കി