കാലടിയിൽ കാറ്റിൽ കനത്ത നാശനഷ്ടം

 
കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ വ്യാഴാഴ്ച്ച രാത്രിയുണ്ടായ കനത്ത കാറ്റിൽ വൻ നാശനഷ്ടം.ഏകദേശം 100 ജാതിയും 1000 വാഴയും നശിച്ചു. പാറയിൽ ടോജിയുടെ വീട്ടിലെ മുൻവശത്ത് നിന്ന മാവ് കടപുഴകി കാറിന്റെ മുകളിലേക്ക് വീണു. മുളവരിക്കൽ ജോസിന്റെ വീടിന്റെ മുൻവശത്ത് നിന്ന തമ്പകം കാറ്റത്ത് വീടിന്റെ മുകളിലേക് വീണു ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മുറിച്ച് മാറ്റി.

വട്ടപ്പറമ്പൻ ഷിനോജിന്റെ പ്ലാവ് സമീപത്തെ ആപ്പാടൻ ഔസേഫിന്റെ വീടിന്റെ മുകളിലേക്ക് വീണു. ജെ സി ബി ഉപയോഗിച്ചാണ് പ്ലാവ് മുറിച്ചു മാറ്റിയത്. അസി. രജിസ്ട്രാർ വിജയകുമാറിന്റെ 25 ജാതിയും അതേപറമ്പിൽ പാട്ടത്തിന് കൃഷിചെയ്ത മുളവരിക്കൽ ദേവസ്സിക്കുട്ടിയുടെ 250 വാഴയും കാറ്റത്ത് നശിച്ചു.

krishi-2ഇട്ടിയച്ചൻ മുളവരിക്കലിന്റെ 500 വാഴയും പുതുശ്ശേരി വർഗ്ഗീസിന്റെ 10 ജാതിയും, പാറയിൽ പൗലോസിന്റെ 4 ജാതിയും ജോസഫ് മുളവരിക്കലിന്റെ 7 ജാതിയും ഔസേഫ് ആപ്പാടന്റെ 3 ജാതിയും, വർഗ്ഗീസ് കൂട്ടുങ്ങൽ,ദേവസ്സിക്കുട്ടി കൂട്ടുങ്ങൽ,വർഗ്ഗീസ് ചെമ്പകശ്ശേരി എന്നിവരുടേയും ജാതികൾ കാറ്റത്ത് കടപുഴകിവീണ് വീണു.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ തുളസി, വില്ലേജ് ഓഫീസർ ഫിൽസി, കൃഷി ഓഫീസർ ബി ആർ ശ്രീലേഖ, അസി. കൃഷി ഓഫീസർ ഷുക്കൂർ, വാർഡ് മെമ്പർ മെർളി ആന്റണി, എന്നിവർ സ്ഥലം സന്ദർശിച്ചു. വിള ഇൻഷുറൻസ് എല്ലാ കർഷകരും നിർബന്ധമായും എടുക്കണമെന്നും എന്നാൽ മാത്രമേ ഇതുപോലുളള പ്രകൃതി ക്ഷോഭങ്ങൾ സംഭവിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുളളൂ എന്നും പ്രസിഡന്റ് അറിയിച്ചു.