ബ്രൗൺഷുഗറുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് പിടികൂടി

 
പെരുമ്പാവൂർ: സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി കൊണ്ടു വന്ന 20 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് പിടികൂടി.പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ അലംഗീർ ബിശ്വാസ് (29) റെജുൽ നെയാത്ത് ഷെയ്ക്ക് (20) എന്നിവരാണ് പിടിയിലായത്.

കുന്നുവഴി ഭാഗത്ത് നിന്നുമാണ് പ്രതികൾ അറസ്റ്റിലാകുന്നത്.മയക്കു മരുന്ന് വസ്തുക്കൾ പിടിയ്ക്കുന്നതിന് എറണാകുളം റേഞ്ച് ഐ.ജി,ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രുപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.