അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് സ്വന്തം വിവാഹമോതിരം സംഭാവനയായി നൽകി ദമ്പതികൾ

 

കാലടി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് സ്വന്തം വിവാഹമോതിരം സംഭാവനയായി നൽകി ദമ്പതികൾ.സി.പി.എം മറ്റൂർ ലോക്കൽ കമ്മറ്റിയംഗം വിജുവും ഭാര്യ ബിന്ദുവുമാണ് വിവാഹമോതിരം സംഭാവനയായി നൽകികത്.

അഭിമന്യുവിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  സി.പി.എം കാലടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ വച്ചായിരുന്നു മോതിരം നൽകിയത്.ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹൻ മോതിരം ഏറ്റുവാങ്ങി.കാലടി ഫാർമേഴ്‌സ് ബാങ്ക് ജീവനക്കാരനാണ് വിജു.

കെ. എ. ചാക്കോച്ചൻ അദ്ധ്യക്ഷതവഹിച്ചു.സി.കെ. സലീംകുമാർ,അഡ്വ. കെ. തുളസി, ടി. ഐ.ശശി, കെ.കെ. പ്രഭ, എം.ടി.വർഗീസ്,പി.എൻ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.