കാലടി ഗ്രാമപഞ്ചായത്തിന്‌ സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം

 

കാലടി:കാലടി ഗ്രാമപഞ്ചായത്തിന്‌ 2017-18 സാമ്പത്തിക വർഷത്തിൽ 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ പുരസ്‌ക്കാരം സമ്മാനിച്ചു.അങ്കമാലി ബ്ലോക്കിൽ 2017-18 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഒന്നാം സ്ഥാനം കാലടി ഗ്രാമപഞ്ചായത്തിനാണ്.

8.5 കോടി രൂപയുടെ പദ്ധതികൾ കൂടി 2018-19 വർഷത്തിൽ നടപ്പിലാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 16,50,000 രൂപയും, ഉൽപാദന മേഖലയ്ക് 41,76,000 രൂപയും, പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന ലൈഫ് പദ്ധതിയ്ക്ക് 1,33,00,000 രൂപയും, വനിതാ വികസനത്തിന് 21,15,000 രൂപയും, ഭിന്നശേഷിക്കാർക്ക് 13,50,000 രൂപയും, വൃദ്ധ ജനങ്ങളുടെ ക്ഷേമത്തിനായി 10,60,000 രൂപയും അടങ്കലുളള പദ്ധതികൾക്ക് ജില്ല പ്ലാനിംഗ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു.