കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹം: പി. രാജീവ് 

കാലടി: ഗവൺമെന്റിന്റെ കലാവധി തീരുംമുമ്പേ വീടില്ലാത്ത എല്ലാവർക്കും വീട് നിർമ്മിച്ചുനൽകുമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് പറഞ്ഞു. അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ 13-ാം വാർഡ് ചുള്ളി പാറയിൽ ആന്റണിക്കും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ തക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു വാർഡിൽ ഒരു വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാജീവ് കൂട്ടിചേർത്തു.

പൊതുജന പങ്കാളിതത്തോടെയാണ് വീട് നിർമ്മിച്ച് നൽകുന്നത്. കുടുംബശ്രീപ്രവർത്തകരുടെ സാമൂഹികപ്രതിബദ്ധത ശ്ലാഹനീയമാണ്. കനിവ് പദ്ധതിപ്രകരാം ജില്ലയിൽ 32 വീടുകൾ നിർമ്മിച്ചു നൽകി. 30 വീടുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. സെപ്തംബർ മാസത്തോടെ 150 വീടുകളുടെ നിർമ്മാണം ജില്ലയിൽ പൂർത്തിയാകും. ഇന്നലെ വരെ കാറ്റും മഴയും വരുംമ്പോൾ ഭയന്ന ആന്റണിക്കും കുടുംബത്തിനും ഈ ഭയപ്പെടാതെ അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാമെന്നും രാജീവ് പറഞ്ഞു.

6 ലക്ഷം രൂപ ചിലവിൽ 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ചിരിക്കുന്നത്. ചുള്ളി പാരീഷ്ഹാളിൽ ചേർന്ന യോഗത്തിൽ അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു അനു അദ്ധ്യക്ഷയായി.