ജീർണ്ണതയെ ചെറുക്കാൻ നവോത്ഥാനത്തെ ശക്തിപ്പെടുത്തണം : പുന്നല ശ്രീകുമാർ

 
ശ്രീമൂലനഗരം : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ജീർണ്ണതയെ ചെറുക്കാൻ നവോത്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കേരള പുലയർ മഹിള ഫെഡറേഷൻ (കെ.പി.എം.എഫ്) ജില്ല സമ്മേളനം ശ്രീമൂലനഗരം വിജയൻ സ്മരാക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സദാചാരത്തിന്റെ പേരിലുള്ള അതിക്രമങ്ങളും, ആൾകൂട്ട വിചാരണയും, ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ഇല്ലാതാക്കുന്നത് കേരളം കൈവരിച്ച സാംസ്‌ക്കാരിക ഔന്ന്യത്ത്യമാണ്.നിയമ സംവിധാനങ്ങൾക്ക് മുകളിൽ ജാതി നിയമങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് ഒരു യാഥാസ്ഥതിക സമൂഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാലാണു ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് തുടരാതിരിക്കണമെങ്കിൽ അതിനു ഉതക്കുന്ന ജീവിത പരിസരം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടി പോരാടുവാൻ സമൂഹം തയ്യാറാക്കണമെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.

ജില്ല പ്രസിഡന്റ് അജിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലൈലാ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.