കാഞ്ഞൂരിൽ ജനങ്ങൾക്ക് ദുരിതം വിതച്ച് കനാൽ

 

കാഞ്ഞൂർ:കാഞ്ഞൂർ പന്തയ്ക്കൽ ഇറിഗേഷനിൽ നിന്നും തട്ടാൻപടി ഭാഗത്തേക്ക് പോകുന്ന കനാൽ ജനങ്ങൾക്ക് ദുരിതമാകുന്നു.കനാലിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കാത്തതും,വെളളം കെട്ടികിടക്കുന്നതുമാണ് ദുരിതത്തിനു കാരണം.വേനൽകാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കനാലാണിത്.

വേനൽകാലത്ത്‌ മാത്രമാണ് ഇതിലൂടെ വെളളം തുറന്നുവിടുന്നത്‌.ഏകദേശം 3 കിലോമീറ്ററാണ് കനാലിന്റെ ദൂരം.അതിൽ ഭൂരിഭാഗം പ്രദേശവും കെട്ടി സംരക്ഷിക്കാത്തതാണ്. സമീപവാസികളുടെ സ്ഥലങ്ങൾ ഇടിഞ്ഞ് കനാലിലേക്കാണ് വീഴുന്നത്.

kanjoor-canalആദ്യകാലത്ത് കനാലിന് വശങ്ങളിലൂടെ കൽനടയാത്രക്കാർക്ക് സുഖമമായി സഞ്ചരിക്കാനുളള വഴി ഉണ്ടായിരുന്നതാണ്.എന്നാൽ കനാൽ ഇടിഞ്ഞതോടെ ഒരാൾക്ക് പോലും സഞ്ചരിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ്.മഴക്കാലത്ത് വെളളം തുറന്ന് വിടാത്തതിനാൽ
മഴവെളളം കനാലിന്റെ പലഭാഗങ്ങളിലും കെട്ടിക്കിടക്കുകയാണ്.ഇതുമൂലം കൊതുകുശല്ല്യം രൂക്ഷമായിരിക്കുന്നു.

സാമൂഹ്യവിരുദ്ധർ മാലിന്യം കനാലിൽ കൊണ്ടുവന്നിടുകയുമാണ്.ചപ്പുചവറുകൽ കനാലിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ വീണ് ചിഞ്ഞളിയുകയാണ്.പകർച്ച വ്യാധി ഭീഷണിയിലുമാണ് പ്രദേശം.ഇനി വരുന്ന വേനലിലാണ് കനാലിലൂടെ വെളളം തുറന്നു വിടുകയൊളളു.അതുവരെ പ്രദേശവാസികൾ ദുരിതമനുഭവിക്കേണ്ടിവരും.

kanjoor-canal-2കനാലിന്റെ ചോചനിയാവസ്ഥ പല തവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്.എന്നാൽ കനാൽ ശരിയാക്കാൻ ഫണ്ടില്ലെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്‌.കനാലിലുടെ വെളളം ഒഴുക്കി മാലിന്യങ്ങൾ നീക്കം ചെയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.