ശിവരാത്രി മണപ്പുറത്ത് കഞ്ചാവ് ചെടി

 

ആലുവ: ശിവരാത്രി മണപ്പുറത്ത് കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി.ശിവക്ഷേത്രത്തിന്റെ 50 മീറ്റർ അകലത്തിലാണ് ഏഴരയടി ഉയരത്തിൽ കഞ്ചാവ് ചെടി വളർന്നു നിന്നത്.ഇതിൽ നിന്നും ഇടയ്ക്കിടെ ഇലകൾ അടർത്തിയെടുക്കാറുണ്ടെന്നും മനസിലായിട്ടുണ്ട്‌

മണപ്പുറത്ത് ഏക്കർകണക്കിന് കൃത്രിമ വനമുണ്ട്.ഇതിനകത്തും കഞ്ചാവ് ചെടി വളർത്തുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും.മണപ്പുറത്ത് കഞ്ചാവ് വിൽപ്പനയും മറ്റും വ്യാപകമാണ്. ആരാണ് കഞ്ചാവ് നട്ട് പിടിപ്പിച്ചതെന്നത് വ്യക്തമല്ല.