വലതുകര നച്ചോട് കനാൽ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

 

കാലടി:മലയാറ്റൂർ – നീലീശ്വരം ഗ്രമാപഞ്ചായത്തിലെ വലതുകര നച്ചോട് കനാൽ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.4,5,10 വാർഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്.വർഷങ്ങളായി റോഡ് തകർന്ന് കിടക്കുന്നു.നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

മഴ പെയ്താൽ വെളളം കെട്ടിക്കിടക്കും.സ്‌ക്കൂൾ വിദ്യാർത്ഥികടക്കം നിരവധി പേരാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.ഇരു ചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് വാഹനങ്ങൾ വിളിച്ചാൽ ഇതിലൂടെ വരാറില്ലെന്ന് നാട്ടുകാർ പറയുന്നു.

റോഡ് ശരിയാക്കി കിട്ടാൻ ഇവിടത്തുകർ നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയതാണ്.എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. എത്രയും വേഗം റോഡ് ടാർ ചെയ്ത് സഞ്ചാര്യയോഗ്യമാക്കണമെന്ന് കോൺഗ്രസ്സ് എസ് അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനോജ് നാൽപ്പാടൻ ആവശ്യപ്പെട്ടു