സമാന്തര പാലവും ബൈപാസും മറ്റൂർ ജംഗ്ഷൻ വികസിപ്പിക്കും:ഇന്നസെന്റ് എം.പി

 
.

കാലടി:കാലടി സമാന്തര പാലവും ബൈപാസും നിർമ്മിക്കുന്നതിന്റെ ഭാഗമായി മറ്റൂർ ജംഗ്ഷൻ വികസിപ്പിക്കുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.പാലത്തിന്റെ രുപരേഖയിൽ വരുത്തേണ്ട അവസാന മിനുക്ക് പണികളും സ്ഥലം അളന്ന് തിരിക്കുന്ന പ്രവൃത്തിയും ജുലൈ മാസത്തിൽ തന്നെ പൂർത്തിയാകും. പൊതുമരാമത്ത് വകുപ്പ് വിഭാഗം ചീഫ് എഞ്ചിനീയർ കെ.പി പ്രഭാകരനുമായി എം.പി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

പാലത്തിന്റേയും ബൈപാസിന്റെയും നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലം സർവ്വേയും സാമൂഹ്യാഘാത പഠനവും കാലതാമസമില്ലാതെയും സമയ ബന്ധിതമായും പൂർത്തിയാക്കാൻ തീരുമാനിച്ചു. 1200 മീറ്റർ പ്രദേശം അളന്ന് തിരിച്ചു കഴിഞ്ഞു.

പാലത്തിന്റെ നിർമ്മാണം അതിവേഗം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചർച്ചക്കുശേഷം ഇന്നസെന്റ് എം.പി അറിയിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തുളസിയും ചർച്ചയിൽ പങ്കെടുത്തു.