നിറപറയ്‌ക്കെതിരെ വ്യാജ ആരോപണം:എസ്പിക്ക് പരാതിനൽകി

 

പെരുമ്പാവൂൽ:നിറപറയ്‌ക്കെതിരെ വ്യാജ ആരോപണവുമായി ചിലർ രംഗത്തുവന്നിരിക്കുന്നു.നിറപറ ഉല്പന്നങ്ങളിൽ മായം കണ്ടെത്തിയെന്ന വ്യാജ ആരോപണങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്.രണ്ടാഴ്ച്ചമുമ്പ് എറണാകുളം റീജ്യേണൽ അനലറ്റിക്ക് ലാബിൽ കേരളത്തിലെ എല്ലാ ബ്രാന്റുകളുടെയും പൊടികൾ പരിശോധന നടത്തിയിരുന്നു.

പല കമ്പനികളുടെ പൊടികളിലും ശരീരത്തിന് ദോഷകരമാകുന്ന വിഷ വസ്തുക്കൾ അടങ്ങിയിട്ടുണ്ടന്ന്‌ കണ്ടത്തിയിരുന്നു.നിറപറ ഉല്പന്നങ്ങളിൽ വിഷവസ്തുക്കൾ കണ്ടത്തിയിരുന്നില്ല.എന്നാൽ വിഷം കണ്ടത്തിയ ബ്രാന്റുകളുടെ കൂടെ നിറപറയുടെ പേരും ചേർത്താണ് ചിലർ കുപ്രചരണങ്ങൾ നടത്തുന്നത്.

ഇതിനെതിരെ നിറപറ വൈസ്‌ ചെയർമാൻ ബിജു കർണ്ണൻ ആലുവ റൂറൽ എസ്പിക്കു പരാതി നൽകിയിരിക്കുകയാണ്.അടുത്തകാലത്തായി നിറപറയ്ക്ക് അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.അതിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്.അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജു പരാതിയിൽ പറയുന്നു.