നീലീശ്വരത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം:സഹോദരങ്ങൾ പിടിയിൽ

 

കാലടി:നീലീശ്വരം കമ്പനിപ്പടിയിൽ ടൂവീലർ വർക്ക്ഷോപ്പ് നടത്തുന്ന ഇല്ലിത്തോട് മുണ്ടയ്ക്കൽ വീട്ടിൽ ബിജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കാലടി പോലീസ് പിടികൂടി.നീലീശ്വരം ചേലാട്ട് വീട്ടിൽ ഡെൻസിൽ (20),ഗോഡ്‌സൺ (19) എന്നിവരാണ് അറസ്റ്റിലായത്.സഹോദരങ്ങളാണ് ഇവർ.

ഈ മാസം 15 ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വർക്ക്‌ഷോപ്പിലെ ബൈക്ക് അറ്റകുറ്റ പണികൾക്ക് ശേഷം പരിശോധനക്കായി കൊണ്ടു പോകുമ്പോൾ ബിജുവിനെ തടഞ്ഞു നിർത്തി പ്രതികൾ ബ്ലൈയ്ഡ് കൊണ്ട് വരഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മുൻപ് മറ്റൊരു ആക്രമണക്കേസിൽ പ്രതികളായിരുന്നു അക്രമികൾ. അന്ന് പ്രതികളെ പിടികൂടാൻ ബിജു പോലീസിനെ സഹായിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ ആക്രമിച്ചത്‌