തവളപ്പാറയിൽ വീടുകയറി ആക്രമണം : രണ്ട് പേരെ പിടികൂടി

 

കാലടി: തവളപ്പാറയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേരെ കാലടി പോലീസ് പിടികൂടി. തവളപ്പാറ ലാത്ത്ക്കൂട്ടം വീട്ടിൽ അരുൺ (29) മറ്റൂർ തോട്ടേക്കാട് അമ്പാടത്ത് വീട്ടിൽ ജിഷ്ണു (20) എന്നിവരെയാണ് പിടികൂടിയത്.ഈ മാസം 3ന് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഷിജു മോന്റെ വീട്ടിലാണ് പ്രതികൾ ആക്രമണം നടത്തിയത്.ഷിജുവിനും ഭാര്യ ജിനിക്കും ആക്രമണത്തിൽ പരിക്കേറ്റിരിന്നു.

ഷിജുവിനെ ഇവർ നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.ഇതു സംബന്ധിച്ച് മെയ് 23 ന് ഷിജു കാലടി പോലീസിൽ പരാതി നൽകി.പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമണം നടത്തിയത്.

ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ കെപിഎംഎസ് അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കാലടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.കാലടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.