കാലടി പാലം സ്ഥലം അളന്ന് തിരിക്കൽ ജൂലൈ മാസത്തിൽ പൂർത്തിയാക്കും; ഇന്നസെന്റ് എംപി

 

കാലടി: കാലടി പാലത്തിനായുള്ള സ്ഥലം അളന്ന് തിരിക്കുന്ന പ്രവൃത്തി ജൂലൈ മാസത്തോടെ പൂർത്തിയാക്കുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.എംപി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 12നാണ് പാലത്തിനും ബൈപാസിനുമായുള്ള സ്ഥലം അളന്ന് തിരിക്കാൻ ആരംഭിച്ചത്.ഇതിനകം 1200 മീറ്റർ സ്ഥലം അളന്ന് തിരിച്ചു. ഏറ്റെടുക്കേണ്ട സ്ഥലം എയർപോർട്ട് റോഡ് വരെ മാർക്ക് ചെയ്യ്ത് പൂർത്തിയാക്കി.

പാലത്തിന്റെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അവസാന മിനുക്കു പണിക്കായുള്ള ചില പരിശോധനകൾ കൂടി അവശേഷിക്കുന്നുണ്ട്. ഈ പ്രക്രിയയും ഉടനെ പൂർത്തിയാക്കുമെന്ന് എം.പി അറിയിച്ചു.

മൂന്ന് നിയമസഭ മണ്ഡലങ്ങളുടെ അതിർത്തികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണ നടപടികൾ കഴിയും വേഗം പൂർത്തിയാക്കാനാണ് സമയക്രമം നിശ്ചയിച്ച് മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു