ചെമ്പറക്കിയിൽ സ്ത്രീയുടെ മൃതദേഹം

 

പെരുമ്പാവൂർ:വാഴക്കുളം ചെമ്പറക്കിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ചെമ്പറക്കി കവലയ്ക്ക് സമീപത്തുള്ള മൈതാനത്തിന്റെ ഒരു ഭാഗത്താണ് മൃതദേഹം കണ്ടത്.മൈതാനത്തിന് അതിർത്തിയിൽ കാടുപിടിച്ച പ്രദേശത്താണ് മൃതദേഹം കിടന്നത്.

നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തടിയിട്ട പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞത്.ഇവരുടെ കൈയിൽ സുരാജ് ബിന്ദുവെന്ന് പച്ചകുത്തിയട്ടുണ്ട്‌.ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ഇതര സംസ്ഥാന കാരിയുടെ എന്ന സംശയത്തിലാണ് പോലീസ്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട് .മുഖവും ശരീരഭാഗങ്ങളുമെല്ലാം അഴുകി വികൃതമായ നിലയിലാണ്.ഈ പ്രദേശത്ത് നിന്നും ദുർഗന്ധം വമിച്ച സാഹചര്യത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.തൊട്ടടുത്ത ദിവസങ്ങളിൽ കാണാതായവരെക്കുറിച്ച് അന്വേഷണങ്ങൾ നടത്തുകയാണ് പോലീസ്