കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണം പിടികൂടി

 

നെടുമ്പാശേരി:  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണം പിടികൂടി  ദോഹയിൽ നിന്നും ഖത്തർ എയർവെയ്സിൽ എത്തിയ കാസർകോഡ് കുട്ടിയിൽ താഴത്ത് വീട്ടിൽ മുഹമ്മദ് നിയാസിൽ(27) നിന്നാണ്  സ്വർണം പിടികൂടിയത്. ഇയാളുടെ ഹാന്‍റ് ബാഗിൽ നിന്നാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.

ഇതേക്കേസിൽ മറ്റൊരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. വിമാനത്താവളത്തിലെ ബിഡബ്ളിയു എഫ് എസ് എന്ന് ഗ്രൗണ്ട് ഹാന്‍റ്ലിങ് ഏജൻസിക്ക് വേണ്ടി ജെറ്റ്  എയർ വെയ്സിൽ കസ്റ്റമർ ഏജന്‍റായി ജോലി ചെയ്തിരുന്ന അൻവർ അബൂബക്കറിനെയാണ് ഡിആർഐ പിടിച്ചത്. ദോഹയിൽ നിന്നു വരികയായിരുന്ന മുഹമ്മദ് നിയാസിൽ നിന്ന് സ്വർണം സ്വീകരിക്കുന്നതിനായാണ് ഇയാൾ എയർപോർട്ടിലെ എയ്റോ ബ്രിഡ്ജിൽ കാത്തുനിന്നത്.

ഡിആർഐ അൻവർ അബുബക്കറിന്‍റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ആറു ലക്ഷം രൂപയുടെ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. നിയാസും അൻവറും ഡിആർഐയുടെ കസ്റ്റഡിയിലാണ്.