അപകട കെണിയായി കാലടി ചെങ്ങൽ റോഡ്

.

കാലടി : അപകട കെണിയായി കാലടി ചെങ്ങൽ റോഡ്. ടെലിഫോൺ എക്‌സ്‌ചെയ്ഞ്ച് മുതൽ വട്ടത്തറ ജംഗ്ഷൻ വരെ റോഡിന്റെ ഒരു ഭാഗം രണ്ടു കാനകൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. ഒന്ന് മഴവെള്ളം പോകുന്നതും രണ്ടാമത്തേത് കനാൽ വെള്ളം കൊണ്ടു പോകുന്നനും.വീതി കുറഞ്ഞ റോഡിൽ രണ്ടു കാനകൾ അടുത്തടുത്ത് ഉള്ളത് അതുവഴിയുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ ബുധിമുട്ടുണ്ടാക്കുന്നു.വൻ അപകട സാധ്യതയാണ് റോഡിലുളളത്‌. മറുവശത്ത് മഴവെള്ളം ഒലിച്ചു പോകാൻ മറ്റൊരു കാനയും നിർമിച്ചിട്ടുണ്ട്.

തിരുവൈരാണിക്കുളത്തും,തൂമ്പാകടവിലും പാലം വന്നതോടെ ഇതുവഴി ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്.കരിങ്കൽ, മെറ്റൽ, ക്രഷർ പൊടി എന്നിവയുമായി മലയാറ്റൂർ, മഞ്ഞപ്രഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് എറണാകുളം, ആലുവ ഭാഗത്തേയ്ക്ക് പോകുന്നത് എളുപ്പ വഴിയായതിനാൽ രാവിലെ മുതൽ വൈകീട്ടുവരെ ടിപ്പർ ലോറികളുടെ മരണപ്പാച്ചലുമാണ്.കൂടാതെ സ്‌കൂൾ ബസുകൾ, മറ്റു യാത്രാ വാഹനങ്ങളുടെ തിരക്കും.

റോഡിന് വീതികുറവും കാനകളുടെ ഭാഗം കാടുപിടിച്ച് കിടക്കുന്നതും കൊണ്ട് കാനയാണോ, റോഡാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്. തൊട്ടടുത്താണ് ചെങ്ങൽ ഗേൾസ് ഹൈസ്‌കൂൾ. രാവിലെയും വൈകീട്ടും കുട്ടികളുമായി വരുന്ന വാഹനങ്ങളുടെയും കുട്ടികളുടെയും വൻ തിരക്കാണ് ഇവിടെഅനുഭവപ്പെടുന്നത്.

സ്‌കൂൾ അധികൃതർ വാഹനങ്ങൾ സ്‌കൂളിന്റെ കോമ്പൗണ്ടിൽ കയറാനുള്ള സൗകര്യം ചെയ്താൽ കുട്ടികൾ വളരെ സുരക്ഷിതവും, റോഡിലെ തിരക്കും ഒഴിവായിക്കിട്ടും. കാനയും തോടും സ്ലാബുകൾ നിരത്തി, ആ ഭാഗം ടൂവീലർ, ഓട്ടോ മുതലായ ചെറുവാഹനങ്ങൾക്ക് ഗതാഗതത്തിന് സൗകര്യപ്പെടുത്താവുന്നതുമാണ്.

സ്‌കൂൾ അധികൃതരും, പി.ടി.എ. കമ്മിറ്റിയും, ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി ആവശ്യപ്പെട്ടു.