അഴീക്കോടൻ രാഘവൻ ദിനത്തിനുമുമ്പായി ജില്ലയിൽ 150 വീടുകൾ നിർമ്മിച്ച് നൽകും:പി.രാജീവ്

 
കാലടി: സെപ്തംബറിൽ അഴീക്കോടൻ രാഘവൻ ദിനത്തിനുമുമ്പായി ജില്ലയിൽ 150 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പി.രാജീവ്. സി.പി.എം. കാലടി ഏരിയ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ‘കനിവ്’ വീടിന്റെ താക്കോൽ ദാനം ശ്രീമൂലനഗരം വിജയൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീമൂലനഗരം മമ്മനായത്തുകുടി വീട്ടിൽ എം.കെ.പരീതിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്.

കാലടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും പോലീസ് മർദ്ദനവുമേറ്റ വ്യക്തിയാണ് പരീത്.പരീതിന് ശാരീരികാസ്വാസ്ഥ്യങ്ങളും കണ്ണിന് കാഴ്ചക്കുറവുമുണ്ട്.ഭാര്യ ലൈല.രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പരീതിനുളളത്‌. പെൺമക്കളെ വിവാഹം ചെയ്തയച്ചു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി.

പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എഫ്.ഐ.ടി. ചെയർമാൻ ടി.കെ. മോഹനനും , എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള അവാഡ് ദാനം ടെൽക്ക് ചെയർമാൻ എൻ.സി. മോഹനനും നിർവ്വഹിച്ചു.കെ.എ.ചാക്കോച്ചൻ, അഡ്വ.കെ.തുളസി, ടി.ഐ.ശശി,ടി.വി.രാജൻ,എൻ.സി. ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.