കാ​ല​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി​യെ ഭീഷണിപ്പെടുത്തിയ മാ​തൃ​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ​വ​കു​പ്പി​ൽ കേ​സ്

 
.

കാലടി: കാലടി പഞ്ചായത്ത് പ്രസിഡന്‍റ് കെ. തുളസിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത മാതൃക ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർക്കെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തു.  ഐപിസി 354, 294, 506 തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി കാലടി സിഐ സജി മാർക്കോസ് ന്യൂസ് വിഷനോട്‌ പറഞ്ഞു.

കഴിഞ്ഞദിവസം അങ്കമാലി കിടങ്ങൂരിൽ പ്രവർത്തിക്കുന്ന മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ ജീവനക്കാർ പ്രസിഡന്‍റിന്‍റെ വീട്ടിൽ പിരിവിന് എത്തിയിരുന്നു. ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത പ്രസിഡന്‍റ് ട്രസ്റ്റ് അധികൃ‌തരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഫോണിലൂടെ ട്രസ്റ്റ് അധികൃതർ പ്രസിഡന്‍റിനെ അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ പഞ്ചായത്ത് പ്രസിഡന്‍റ് കെ. തുളസി നൽകിയ പരാതിയിലാണ് കാലടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.

മാതൃക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ദമ്പതികൾക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്. ഇവരെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്‌.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റോജി എം. ജോൺ എംഎൽഎ എന്നിവരുടെ പേരുകൾ ഉപയോഗിച്ചു മാതൃക ചാരിറ്റബിൾ ട്രസ്റ്റ് നിർബന്ധിത പിരിവ് നടത്തിയെന്ന പരാതികളിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എൻഫോഴ്സ്മെന്‍റ് വിഭാഗത്തിനും ഉടൻ പരാതി നൽകുമെന്ന് കാലടി പഞ്ചായത്ത് പ്രസിഡന്‍റ് കെ. തുളസി അറിയിച്ചു.