രക്തം ദാനം ചെയ്ത് റോജി എം ജോൺ എംഎൽഎ (VIDEO)

.

അങ്കമാലി:രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്ത് റോജി എം ജോൺ എംഎൽഎ. ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലാണ് റോജി രക്തം ദാനം ചെയ്തത്.രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംഎൽഎ.തന്റെ രക്തം ദാനം ചെയ്തുകൊണ്ടാണ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

രക്ത ദാനത്തിന്റെ ആവശ്യകതയെക്കുറിച്ചും,എല്ലാവരും തന്നെ രക്തം ദാനം ചെയ്യണമെന്നും, രക്തദാനത്തിന് ഇന്ന് ഒത്തിരി ആളുകൾ മുൻപോട്ട് വരുന്നുണ്ടെന്നും റോജി പറഞ്ഞു.ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെയും,ആലുക്കാസ് ഫൗണ്ടേഷന്റെയും, സംസ്‌കൃത സർവ്വകലശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും രക്തം ദാനം ചെയ്യുകയും ചെയ്തു.ഇടവിട്ട് രക്തം നൽകുന്നത് നമ്മുടെ ആരോഗ്യം കൂടുതൽ ശക്തിപ്പെടുത്തുവാൻ ഉപകരിക്കുമെന്ന് ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറഞ്ഞു. രക്തദാനം ചെയ്യുവാൻ സന്മനസ്സുള്ളവർക്ക് രക്തം നൽകുവാൻ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സൗകര്യം ആശുപത്രിയിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച്ച മാത്രം നൂറ്റമ്പതോളം പേർ രക്തം ദാനം നൽകി.