കെ.എച്ച് ഹംസ, ബിജു അറയ്ക്കൽ, അബ്ദുൾ റഹിമാൻ എന്നിവരുടെ ആറാമത് അനുസ്മരണ സമ്മേളനം നടത്തി

 

ശ്രീമൂലനഗരം : വാഹനാപകടത്തിൽ മരണപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഹംസ, ബിജു അറയ്ക്കൽ, അബ്ദുൾ റഹിമാൻ എന്നിവരുടെ ആറാമത് ചരമ വാർഷികദിനത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും, എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനവും നടന്നു.സമ്മേളനം ചെയ്തുകൊണ്ട് വി.ടി. ബൽറാം എം.എൽ.എ.ഉദ്ഘാടനം  ചെയ്തു.

രാജ്യത്ത് മതേതരത്വം സംരക്ഷിക്കണമെങ്കിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്നും, മോദി സർക്കാരിന്റെ ഭരണം രാജ്യത്തെ ജനാധിപത്യ സംവിധാനവും മതേതരത്വും നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ ശക്തമായ രാഷ്ടീയഭൂകമ്പം ആഞ്ഞടിക്കേണ്ട സമയമായെന്നും യുവാക്കളാണ് നേതൃത്വം നൽകേണ്ടതെന്നും  ബൽറാം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്സെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തുന്ന പാരമ്പര്യമല്ല കോൺഗ്രസ്സിനുള്ളതെന്നും, തെറ്റുകൾ സംഭവിച്ചാൽ ചൂണ്ടികാണിച്ച് മതേതര പ്രസ്ഥാനമായ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്‌.നരേന്ദ്രമോദിയും, പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്, എകാധിപതികളായ ഭരണകർത്താക്കളായാണ് പെരുമാറുന്നത്. ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മ ചെയ്യാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ചു. അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാവ്യശീ, സംസ്ഥാന സർക്കാരിന്റെ മികച്ച അംഗൻവാടി ഹെൽപ്പറായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുറാണി സേവ്യർ, മികച്ച ജെ.പി.എച്ച്.എൻ. ജില്ലാ അവാർഡ് നേടിയ ഗീതാകുമാരി

മികച്ച വി.ഇ.ഒ ആയി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സി.പി. സന്ദീപ്, മികച്ച അംഗൻവാടി വർക്കറായി ബ്ലോക്ക് തലത്തിൽ തിരഞ്ഞടുക്കപ്പെട്ട വി.ആർ.താര, കൊല്ലത്ത് നടക്കുന്ന ഇന്റർ ഐടിഐ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തെ പ്രതിനിധികരിക്കാൻ യോഗ്യത നേടിയ ആൻസൻ മാത്തുക്കുട്ടി, ജോയൽ ജോയി, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.