മന്ത്രി എ കെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് യാത്രക്കാരന് പരിക്കേറ്റു 

കാലടി:മന്ത്രി എ കെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് യാത്രക്കാരന് പരിക്കേറ്റു.മറ്റൂരിൽ വച്ചായിരുന്നു അപകടം.മനക്കപ്പടി വിരുത്തിൽ നാരായണൻ(45)നാണ് പരിക്കേറ്റത്.ബുധനാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്.ഉടൻ അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രി തന്നെയാണ് നാരായണനെ ആശുപത്രിയിൽ എത്തിച്ചത്.തലയ്ക്കാണ് നാരായണന് പരിക്കേറ്റിരിക്കുന്നത്.