സ്ത്രീയുടെ മാലകവർന്ന സംഭവത്തിൽ രണ്ട് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി

 

പെരുമ്പാവൂർ : ബൈക്കിലെത്തി പട്ടാപ്പകൽ സ്ത്രീയുടെ മാലകവർന്ന സംഭവത്തിൽ രണ്ട് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി.നെല്ലിക്കുഴി പുത്തൻപുര സിറാജ് (സൂപ്പർമാൻ സിറാജ്–20), ആലുവ കുണ്ടല മുഹമ്മദ് ഷബീർ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് എംസി റോഡിൽ ഒക്കൽ പഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു സംഭവം.

സൂപ്പർമാൻ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് സിറാജും മുഹമ്മദ് ഷബീറും എത്തിയത്. മാല പറിച്ച് പെരുമ്പാവൂർ ഭാഗത്തേക്കു ബൈക്കിൽ പോയ ഇവരുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

സൂപ്പർമാൻ ചിഹ്നമുളള ടീ ഷർട്ട് ധരിച്ചയാളെ കേന്ദ്രീകരിച്ചു സിഐ ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.