അർഹതക്കുളള അംഗീകാരം : പ്രൊഫ.സി പി ജയശങ്കർ പഠിച്ച കലാലയത്തിന്റെ തലപ്പത്ത്

.

കാലടി:ശൃംഗേരിമഠത്തിനു കീഴിൽ വരുന്ന ആദിശങ്കരസ്ഥാപനങ്ങളുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസറായി പ്രൊഫ:സി പി ജയശങ്കർ നിയമിതനായി.ശൃംഗേരിമഠാധിപതി ഭാരതി തീർഥസ്വാമികളാണ് ജയശങ്കറെ നിയമിച്ചത്‌.നിലവിൽ ആദിശങ്കരമാനേജിങ്ങ് ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസറായിരുന്നു ജയശങ്കർ.ശ്രീശങ്കര കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവികൂടിയാണ് ഇദ്ദേഹം.

ആദിശങ്കര എൻജിനിയറിങ്ങ് കോളേജ്,ശ്രീശങ്കര കോളേജ്,ശ്രീശാരദവിദ്യാലയം,ആദിശങ്കര ട്രൈയിനിങ്ങ് കോളേജ് ആദിശങ്കര ബിസിനസ് സ്‌ക്കൂൾ എന്നിവയാണ് ശൃംഗേരിമഠത്തിന്റെ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റിനു കീഴിൽ വരുന്നത്.ഇതിന്റെയെല്ലാം തലപ്പത്തേക്കാണ് ജയശങ്കർ എത്തിയിരിക്കുന്നത്.

cp-jaisakar-2പഠിച്ച കോളേജ് ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തുന്നു എന്ന പ്രത്യേകതയും ജയശങ്കറിനുണ്ട്.സൈനിക് സ്‌ക്കൂളിലെ പഠനത്തിനു ശേഷം 1981 ൽ ശ്രീശങ്കരകോളേജിൽ പഠനത്തിനു ചേർന്നു.തുടർന്ന് ഇംഗ്ലീഷ് വിഭാഗത്തിൽ ഉപരിപഠനം നേടി.പിന്നീട് 29 കൊല്ലം ശങ്കരകോളേജിൽ അധ്യാപകനാകുകയും ചെയ്തു.പഠനവും,അധ്യാപനവുമടക്കം 34 വർഷത്തോളമായി52 കാരനായ ജയശങ്കർ ശ്രീ ശങ്കര കോളേജിൽ സേവനം ചെയ്തു വരികയാണ്‌.

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ സംരംഭമായ അസാപ്പിലൂടെ ശ്രീ ശങ്കര കോളേജിനെ ഒന്നാം റാങ്കിലേക്ക് ഉയർത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ചത് ജയശങ്കറിന്റെ പ്രവർത്തനത്തിലൂടെയാണ്.കലാ സാംസ്‌ക്കാരിക രംഗത്തും സജീവ പ്രവർത്തകനാണ്.

ഗിന്നസ്‌വേൾഡ്‌ റെക്കോഡിന്റെ അജ്യുഡിക്കേറ്റർ പുരസ്‌ക്കാരം ജയശങ്കറിന് ലഭിച്ചിട്ടുണ്ട്.2017 മാർച്ചിൽ തിരുവനന്ദപുരത്ത്‌ വച്ച് നടന്ന എന്റെമരം എന്റെ ജീവൻ പരിപാടിയിൽ വിധികർത്താവായതിനാണ് പുരസ്‌ക്കാരം ലഭിച്ചത്.ഗവർണർ പി സദാശിവമാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.അങ്കമാലി വേങ്ങൂർ സ്വദേശിയാണ് ജയശങ്കർ.