ലോക കപ്പ് മത്സരത്തിന് ആവേശം കുറിച്ച് മഞ്ഞപ്രയിൽ ആഹ്ലാദ പ്രകടനം

 

കാലടി: റഷ്യയിൽ നടക്കുന്ന ലോക കപ്പ് മത്സരത്തിന് ആവേശം കുറിച്ച് കൊണ്ട് ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ ആഹ്ലാദ പ്രകടനം നടത്തി. വേഷപ്രഛന്നരായി തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും, രാജ്യങ്ങളുടെ പതാകയുമേന്തിയാണ് പ്രകടനം നടത്തിയത്.

അർജൻറീന, ബ്രസിൽ, ജർമ്മനി ,പോർച്ചുഗൽ എന്നി രാജ്യങ്ങളുടെ കളിക്കാർക്ക് അഭിവാദ്യം നൽകി കൊണ്ടായിരുന്നു പ്രകടനം .പ്രകടനം കടന്ന് പോയ കവലകളിൽ ഇഷ്ട താരങ്ങളുടെ കട്ടൗട്ടറുകൾ സ്ഥാപിച്ചു. ബുള്ളിന്റെ കാതടപ്പിക്കുന്ന ശബ്ദവും, ഗാലറിയിലെന്നപ്പോലെ കുഴൽ വാദ്യവും നാട്ടുകാരെ അമ്പരപ്പിച്ചു.

world-cupകരിങ്ങാലിക്കാട്, പുത്തൻപള്ളി പ്രദേശത്തെ ആഹാബദാനിയ, ലഗാൻ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു നാടിനെ പ്രകമ്പനം കൊള്ളിച്ച ലോകകപ്പ് വരവേൽപ്പ്. പ്രകടന വഴിയിലെ മറ്റൊരു ആകർഷണം അർജന്റിനയുടെ ജഴ്സിയണിഞ്ഞ കാറായിരുന്നു. ബിനോയ് അഞ്ജു ദബതികളും രണ്ട് വയസ് പ്രായമുള്ള മകളും സഞ്ചരിച്ചത്‌ ഈ കാറിലാണ്.

അങ്കമാലി, കാലടി, മഞ്ഞപ്ര ,തുറവുർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനം കടന്ന് പോയി. ബിനോയ് പൈനാടത്ത്, നവീൻ ജോസ്, അലക്സ് മൈപ്പാൻ, എൽദോ ബേബി ,ബേസിൽ പയസ് .മഞ്ഞപ്ര സി പി എം ലോക്കൽ സെക്രട്ടറി ഐ.സി.ജേക്കബ് എന്നിവർ നേതൃത്വം നൽകി.