രണ്ട് മാസം മുമ്പ് സ്ഥാപിച്ച ഹമ്പ് സാമൂഹ്യ വിരുദ്ധർ പൊളിച്ച്മാറ്റി

.

മലയാറ്റൂർ: മലയാറ്റൂർ കോടനാട് പാലത്തിൽ  നിന്നും കാലടി മലയാറ്റൂർ റോഡിലേക്ക് പ്രവേശിക്കുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഹമ്പ് സാമൂഹ്യ വിരുദ്ധർ പൊളിച്ച് മാറ്റി.മലയാറ്റൂർ പെരുന്നാളിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഹമ്പാണ് പൊളിച്ച് മാറ്റിയിരിക്കുന്നത്.

ഹമ്പ് സ്ഥാപിച്ചിരുന്ന ആണികൾ ഇപ്പോഴും ഇവിടെ തന്നെ നിലനിൽക്കുന്നത് കൊണ്ട് വാഹനങ്ങളുടെ ടയറുകൾക്ക് കേട് പാടുകൾ സംഭവിക്കുകയാണ്. ഈ ഭാഗത്ത് മറ്റ് സിഗ്നലുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് അപകടങ്ങൾ നിത്യ സംഭവങ്ങളാണ്.

മൂന്ന് ഭാഗത്ത് നിന്നും നിരവധി വാഹനങ്ങൾ എത്തിച്ചേരുന്ന ഈ ജംഗ്ഷനിൽ അടിയന്തിരമായി സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹമ്പ് നശിപ്പിച്ചവരെ കണ്ടെത്തി നടപടികൾസ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.