മലയാറ്റൂരിൽ ലഹരി മാഫീയ പിടിമുറുക്കുന്നു

 
.

മലയാറ്റൂർ: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരി മരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തിയാർജിക്കുന്നു പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത വനത്തോട് ചേർന്നുള്ള പ്രദേശങ്ങളും ആൾപ്പാർപ്പില്ലാത്ത കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്.

മലയാറ്റൂർ,കുരിശു മുടിയുടെ പ്രാന്തപ്രദേശങ്ങൾ, കോടനാട് പാലം, തേക്കിൻ തോട്ടം, ആറാട്ട് കടവ്,യൂക്കാലി, മഹാഗണി തോട്ടത്തിനോട് ചേർന്നുള്ള ഇടമലയാർ കനാൽ, നീലീശ്വരത്തെ ഓട്ട് കമ്പനി,വൈ.എം.എകവല, മണൽവാരൽ നിരോധിച്ചിരിക്കുന്ന കടവുകളിൽ എന്നിവയാണ് ലഹരി മാഫിയകളുടെ പ്രധാനകേന്ദ്രങ്ങൾ. പുറത്ത് നിന്ന് കൊണ്ട് വരുന്ന ലഹരി വസ്തുക്കൾ ഇടനിലക്കാർവഴിയാണ് ഇവിടെ എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടക്കുന്നതാതായും പരാതിയുണ്ട്. പല വിദ്യാർത്ഥികളും ലഹരിക്കടിമയാണെന്നാണ് റിപ്പോർട്ട്. വൈകീട്ട് 7 മണിക്ക് ശേഷം പഞ്ചായത്തിന്റെപല പ്രദേശങ്ങളിലൂടെയും ലഹരിക്കടിമയായവരുടെ ആക്രമണം മൂലം യാത്ര ചെയ്യാൻ നാട്ടുകാർ മടിക്കുകയാണ്.

വാഹനങ്ങൾ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത ഉൾ പ്രദേശങ്ങളിലാണ് കൂടുതലായും ലഹരിമരുന്നുകളുടെ ഉപയോഗം നടക്കുന്നത്. അതുകൊണ്ട് പോലീസിനും എക്‌സൈസിനും പെട്ടെന്ന് എത്തിച്ചേരാൻ കഴിയാറില്ല.ഈ കാര്യത്തിൽ പോലീസിന്റേയും എക്‌സൈസിന്റേയും ഫോറസ്റ്റിന്റേയും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ജനാധിപത്യ കേരളകോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.ഡി സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, മണി തൊട്ടിപ്പറമ്പിൽ, ഡെന്നിസ് കന്നപ്പിള്ളി, രാജുഎം.പി, സെബാസ്റ്റ്യൻ ഇലവംകുടി, വിഷ്ണുവെള്ളിയാംകുളം, ഷാജി കിടങ്ങേൻ എന്നിവർആവശ്യപ്പെട്ടു.