മരം മറിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്‌

 

കാലടി:ശബരി റെയിൽവേ സ്‌റ്റേഷനു സമീപം കനത്ത കാറ്റിൽ മരം മറിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്കേറ്റു.ചൊവ്വരാൻ പാപ്പച്ചൻ ജോസ്‌ ഭാര്യ ലിസി എന്നിവർക്കാണ് പരിക്കേറ്റത്.ലിസിയുടെ താടിയെല്ലിനു പൊട്ടലുണ്ട്.ഞായറാഴ്ച്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.ഉടൻ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ഓഫാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.