പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

 

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പേസ്റ്റ് രൂപത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന മൂന്നര കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.   ദോഹയിൽ നിന്നും ഖത്തർ എയർ വേയ്സ് വിമാനത്തി കൊച്ചിയിലെത്തിയ തൃശൂർ സ്വദേശിയായ മുഹമ്മദ് റഫീഖിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കി അരയിൽ കെട്ടിയാണ് ഇയാൽ സ്വർണം  കടത്താൻ ശ്രമിച്ചത്.  സ്വർണ കടത്ത് സംഘത്തിന്‍റെ കാരിയറാണെന്ന് ഇയാളെന്ന് സംശയിക്കുന്നു. ഇതിനു മുൻപ് 2016 ലാണ് ഇയാൾ നാട്ടിലെത്തിയത്. പേസ്റ്റ് രൂപത്തിൽ കൊണ്ടുവരുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവായതിനാലാണ് സ്വർണ കടത്തിന് ഈ മാർഗം അവലംബിക്കാൻ കാരണമെന്ന് അഡീഷണൽ കമീഷണർ അനിൽ കുമാർ അസി.കമീഷണർമാരായ റോയ് വർഗീസ്, ശിവരാമൻ എന്നിവർ പറഞ്ഞു.