മദ്യ വില്‍പ്പന ഒരാള്‍ പിടിയില്‍

.

അങ്കമാലി: പുളിയനം വെളളിലപൊങ്ങ് ഭാഗത്ത് നിന്നും മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ.പുളിയനം പോട്ടാശ്ശേരി വീട്ടില്‍ സുന്‍മേഷ് (38) നെയാണ് അങ്കമാലി എക്സൈസ് ചെയ്തത്. അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പുളിയനം ഭാഗത്ത് അനധികൃത മദ്യ വില്‍പനയും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപനയുണ്ടെന്നുള്ള എറണാകുളം എക്സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഓഫിസില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ട് ദിവസമായി പുളിയനം ഭാഗത്ത് ശക്തമായ നിരീക്ഷണം നടത്തിവരുകയായിരുന്നു. ഈ സമയത്താണ് സുന്‍മേഷ് എക്സൈസുകാരുടെ പിടിയിലാകുന്നത്.

മദ്യ കച്ചവടം നടത്തികൊണ്ടിരുന്ന സുന്‍മേഷിന്‍റെ കൈവശത്തുനിന്നും മൂന്ന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം വിറ്റുകിട്ടിയ 4800 രൂപയും, നിരോധിത പുകയുല ഉത്പന്നമായ ഇരുപത് പാക്കറ്റ് ഹാന്‍സും, മൊബൈല്‍ ഫോണും കണ്ടെടുത്തു. വര്‍ഷങ്ങളായി സുന്‍മേഷ് മദ്യ കച്ചവടവും ഹാന്‍സ് വില്‍പ്പനയും തുടങ്ങിയിട്ട്. നാട്ടില്‍ തന്നെയാണ് ഇയാള്‍ മദ്യ കച്ചവടവും ഹാന്‍സ് വില്‍പ്പനയും നടത്തുന്നത്.

liqur-2അര ലിറ്റര്‍ മദ്യം 400 രൂപക്കാണ് സുന്‍മേഷ് വില്‍പ്പന നടത്തുന്നത്. കൊരട്ടി ബവ്റേജസില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി മദ്യം വാങ്ങാറുള്ളത്. തന്‍റെ കൈയ്യില്‍ നിന്നും മദ്യം സ്ഥിരമായി വാങ്ങുന്ന ഇടപാടുകാര്‍ക്കാണ് സുന്‍മേഷ് കൂടുതലായി കച്ചവടം ചെയ്യാറുള്ളത്. എക്സൈസുകാര്‍ സുന്‍മേഷിനെ പിടികൂടിയ സമയത്തും മദ്യത്തിനായി ഇയാളുടെ മൊബൈല്‍ ഫോണില്‍ ഇടപാടുകാര്‍ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഹാന്‍സ് വില്‍പ്പനയുള്ള ഇയാള്‍ വേളാങ്കണ്ണിക്ക് പോകുന്ന വണ്ടിക്കാരുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങുന്നത്.

ഒരു പാക്കറ്റ് ഹാന്‍സ് മുപ്പത് രൂപക്കാണ് സുന്‍മേഷ് ഇടപാടുകാര്‍ക്ക് കൊടുക്കുന്നത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. പുളിയനം ഭാഗത്ത് മദ്യ വില്‍പ്പന കൂടുന്നതയുള്ള എറണാകുളം എക്സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടര്‍ന്ന് അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ പുളിയനം ഭാഗത്ത് പട്രോളിങ്ങ് ശക്തമാക്കുവാന്‍ എക്സൈസ് തീരുമാനിച്ചു. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസറായ പി.കെ.ബിജു, സി.എന്‍.രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എസ്.ബാലു, പി.എന്‍.സുരേഷ് ബാബു, എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.