നീലീശ്വരത്ത് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ

 
.

കാലടി: മലയാറ്റൂർ നീലീശ്വരത്ത് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി .കോലഞ്ചേരി ഷൈജോയുടെ വീടിന്റെ മുറ്റത്താണ് കാല്‍പ്പാടുകള്‍ കണ്ടത്.രാവിലെ മുറ്റമടിക്കുമ്പോയിരുന്നു കാല്‍പ്പാടുകള്‍ ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ആഴ്ച്ചയും സമീപത്തെ പറമ്പുകളിലും ഇത്തരത്തിൽ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകളാണ് ഇതെന്ന് പൂർണ്ണമായും സ്ഥിതികരിക്കാനായിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.മഴയായതിനാൽ കാൽപ്പാടുകൾ പടർന്നു പോയിട്ടുണ്ട്. ഇനി ഇത്തരത്തിൽ കാൽപ്പാടുകൾ കണ്ടെത്തുകയാണെങ്കിൽ അത് മഴയേൽക്കാതെ സംരക്ഷിക്കണമെന്ന് ഇവിടുത്തുകാർക്ക് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനവാസ മേഖലയാണിത്. റബ്ബർ തോട്ടങ്ങൾ ധാരളമായി ഉള്ള സ്ഥലം കൂടിയാണ്.പല വീടുകളിലും വളർത്തുമൃഗങ്ങളുണ്ട്. കാൽപ്പാടുകൾ കണ്ടതിൽ ഭീതിയിലാണ് ഇവിടത്തുകാർ.