വ്യാജ ലോട്ടറി കാണിച്ച് പണം തട്ടി

 
.

കാലടി: വ്യാജ ലോട്ടറി കാണിച്ച് ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും പണം തട്ടി. മഞ്ഞപ്ര ചന്ദ്രപ്പുരയിൽ ലോട്ടറി വിൽപ്പന്ന നടത്തുന്ന കിണാഞ്ചേരി അഗസ്റ്റിനാണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയത്.

ചന്ദ്രപ്പുരയിൽ അഗസ്റ്റിൻ ലോട്ടറി വിൽപ്പന നടത്തിക്കൊണ്ടിരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വിൻ വിൻ ലോട്ടറിയുടെ ഫലം അറിയാൻ വിവിധ സീരിസിലെ ആറ് ടിക്കറ്റുകൾ നൽകി. ടിക്കറ്റ് പരിശോധിച്ചപ്പോൾ 2000 രൂപ ഓരോ ടിക്കറ്റിനും അടിച്ചിട്ടുണ്ടെന്ന് അഗസ്റ്റിൽ പറഞ്ഞു. ടിക്കറ്റുകളുടെ സമ്മാനതുകയായ 12,000 രൂപ അഗസ്റ്റിൻ നൽകി.

തുടർന്ന് ഏജെൻസി ഓഫീസിൽ എത്തി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജടിക്കറ്റാണെന്ന് മനസിലായത്.പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാണ് വ്യാജ ടിക്കറ്റുകൾ. കാലടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഗസ്റ്റിൻ.