വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി:അപകട കെണിയായ കാട് വെട്ടിത്തെളിച്ചു

 
.

കാലടി:കാലടി മലയാറ്റൂർ റോഡിലെ മേക്കാലടി ഭാഗത്ത് പുൽകാട് വളർന്ന് പന്തലിച്ചുകിടന്നത് ആദിശങ്കര കോളേജിലെ നാഷ്ണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെട്ടി തെളിച്ചു. റോഡിലേക്ക് ഇറങ്ങിയാണ് കാട് പിടിച്ച് കിടക്കുന്നത്.ഇതുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാറില്ലായിരുന്നു.

നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിരുന്നത്. ഇരു ചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെട്ടിരുന്നത് ഒരു ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ട് മരിക്കുകയും ചെയ്തിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ കാട് വെട്ടിതെളിച്ചത്.

student-clea-2കടുത്ത മഴയേയും അവഗണിച്ചായിരുന്നു വിദ്യാർത്ഥികളുടെ ശുചീകരണ പ്രവർത്തനങ്ങൾ. വിദ്യാർത്ഥികളുടെ പ്രവർത്തനം കണ്ടപ്പോൾ നാട്ടുകാരും ഇവർക്കൊപ്പം കൂടി. സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ കമ്പിയിലേക്കും കാട് വളർന്നിരുന്നു.കാട് വെട്ടിത്തളിച്ചതോടെ വൻ അപകടമാണ് ഒഴിവായത്.

പ്രിൻസിപ്പാൾ ഡോ.എം എ ദുരൈ രംഗസ്വാമി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.അസോസിയേറ്റ്‌ ഡയറക്ടർ ഡോ. പി സി നീലകണ്ഠൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.