മറ്റൂർ – ചെമ്പിച്ചേരി റോഡിന് തുക അനുവദിച്ചതിന് സർക്കാരിന് അഭിനന്ദനം : എൽ.ഡി.എഫ്

.

കാലടി : മറ്റൂർ – ചെമ്പിച്ചേരി റോഡിന്റെ പൂർത്തീകരണത്തിന് 3.6 കോടി രൂപ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിനന്ദനം. കാലടിയിലെ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരം കാണാൻ ഈ റോഡ് സഞ്ചാര യോഗ്യമാകുന്നതോടുകൂടി കഴിയുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ മാത്യൂസ് കോലഞ്ചേരി പറഞ്ഞു.

എം.സി. റോഡിൽ നിന്നും കിഴക്കുഭാഗത്തേക്കുള്ള ബൈപാസ് റോഡാണ് ഇതെന്നുള്ള നിർദ്ദേശം പുതിയ പാലത്തിനും ബൈപാസ് റോഡിനുമായുള്ള നിവേദനം സർക്കാരിലേക്ക് പോയപ്പോൾ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് മുമ്പ് 2 ഘട്ടങ്ങളിലായി 5 കോടി രൂപ ഈ റോഡിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

പുതിയ പാലവും ബൈപാസും എം.സി. റോഡിന് പടിഞ്ഞാറുഭാഗത്താണ് വരേണ്ടതെന്ന നിർദ്ദേശവും ഇതോടൊപ്പമുണ്ടായി. ഈ നിർദ്ദേശങ്ങളാണ് സർക്കാർ അംഗീകരിച്ചത്. ഇതിനെല്ലാം മുൻകൈ എടുത്തത് മുൻമന്ത്രി ജോസ് തെറ്റയിലും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തുളസിയും എൽ.ഡി.എഫ് നേതൃത്വവുമാണെന്നും മാത്യൂസ് കോലഞ്ചേരി പറഞ്ഞു.