തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം

 
.

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം. ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഹരിത ചട്ടം പാലിച്ച് നടപ്പാക്കിയതിനാണ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിന്റെ പ്രത്യേക പുരസ്ക്കാരം ലഭിച്ചത്.

തിരുവനന്ദപുരം കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ക്ഷേത്ര ട്രെസ്റ്റ് വൈസ് പ്രസിഡന്റ് എൻ ശ്രീകുമാറും, ക്ഷേത്ര ട്രസ്റ്റംഗവും ‘നാടിനൊപ്പം നൻമക്കൊപ്പം’ പദ്ധതിയുടെ കൺവീനറുമായ കെ.കെ ബാലചന്ദ്രനും ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ട്രസ്റ്റ് മെമ്പർ പി ശിവശങ്കരനും, മാനേജർ എം.കെ കലാധരനും ചടങ്ങിൽ പങ്കെടുത്തു.

thiruviranikulamനടതുറപ്പ് മഹാത്സവത്തോന്നുബന്ധിച്ച് ഹരിത ചട്ടം നടപ്പാക്കി പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ചും, മാലിന്യങ്ങൾ ശേഖരിച്ച് വേണ്ട രൂപത്തിൽ സംസ്ക്കരിച്ചതിനുമാണ് പുരസ്ക്കാരം ലഭിച്ചത്.ഒന്നര ടണ്ണോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെ അഞ്ച് ടൺ അജൈവ മാലിന്യങ്ങൾ സംസ്ക്കരണത്തിനായി കൈമാറി.കൂടാതെ 65 ടൺ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു.

തിരുവൈരാണിക്കുളം ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ അറുന്നൂറോളം വിടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.