അഭയഭവനിൽ എത്തിച്ച അസം സ്വദേശിനിയെത്തേടി പിതാവും ബന്ധുവുമെത്തി

 

പെരുമ്പാവൂർ : കൂവപ്പടി ബെത്‌ലഹേം അഭയഭവനിൽ പൊലീസ് എത്തിച്ച അസം സ്വദേശിനിയെത്തേടി പിതാവും ബന്ധുവുമെത്തി. മനോദൗർബല്യം മൂലം തെരുവിൽ അലയുകയായിരുന്ന അസ്മയെന്ന ഇരുപത്തൊന്നുകാരിക്കാണ് ഒരു വർഷത്തിനു ശേഷം ബന്ധുക്കളുടെയടുത്തെത്താൻ അവസരമൊരുങ്ങിയത്.

കഴിഞ്ഞ ജുലൈ 12നാണ് പെരുമ്പാവൂർ പൊലീസ് ഇവരെ അഭയഭവനിലെത്തിച്ചത്. ചികിൽസയും പരിചരണവും നൽകിയതോടെ യുവതി ബന്ധുക്കളുടെ ഫോൺ നമ്പർ നൽകി. പലവട്ടം ശ്രമിച്ചതിനു ശേഷമാണ് ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം അസ്മയുടെ പിതാവും ബന്ധുവും അഭയഭവനിലെത്തി. അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാന്റെ സാന്നിധ്യത്തിൽ അസ്മയെ പിതാവിനു കൈമാറി.