ഹരിത നിയമങ്ങൾ പാലിച്ച് ശ്രീശാരദ വിദ്യാലയം

.

കാലടി:പുതിയ അധ്യായന വർഷം മുതൽ ശ്രീശാരദ വിദ്യാലയം ഹരിത കേരളം ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്.പ്ലാസ്റ്റിക്ക് അടക്കമുളള വസ്തുക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌.കൂടാതെ കുട്ടികളുടെ ജന്മദിനങ്ങൾ അടക്കമുളള ആഘോഷങ്ങൾക്കും മറ്റും മിഠായികൾ സമ്മാനമായി കൊണ്ടു വരുന്നതിനു പകരം പുസ്തകങ്ങൾ സമ്മനമായി നൽകാൻ കുട്ടികളോട് സ്‌ക്കൂൾ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രവേശനോത്‌സവം പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ് ഉദ്ഘാടനംചെയ്തു.വൈസ് പ്രിൻസിപ്പാൾ രേഖ ആർ പിളള,കോ ഓഡിനേറ്റർ ദീപ വർമ തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.